black blue and yellow textile

ആപ്പ് ഡെമോ വീഡിയോ (Watch App Demo)

ആപ്പ് ഉപയോഗിച്ച് എങ്ങനെ ക്വസ്റ്റ്യൻ പേപ്പറുകൾ ജനറേറ്റ് ചെയ്യാം?

നിർദ്ദേശങ്ങൾ (Instructions)

  1. പരീക്ഷയുടെ പേര് നൽകുക: പരീക്ഷകളുടെ ലിസ്റ്റിൽ ഇതിനകം ഉള്ളതാണെങ്കിൽ ഡ്രോപ്പ്ഡൗണിൽ (Dropdown) നിന്ന് തിരഞ്ഞെടുക്കാം. ലിസ്റ്റിൽ ഇല്ലെങ്കിൽ മാത്രം കൈകൊണ്ട് (Manually) ടൈപ്പ് ചെയ്ത് നൽകുക.

  1. പരീക്ഷാ വർഷം രേഖപ്പെടുത്തുക: തന്നിരിക്കുന്ന ഡ്രോപ്പ്ഡൗണിൽ നിന്ന് പരീക്ഷ നടന്ന/നടക്കുന്ന വർഷം തിരഞ്ഞെടുക്കുക.

  1. കാറ്റഗറി നമ്പർ (Category Number): ഇത് നിർബന്ധമില്ല. അറിയാമെങ്കിൽ മാത്രം രേഖപ്പെടുത്തുക. കാറ്റഗറി നമ്പർ ലഭ്യമല്ലാത്ത പരീക്ഷകൾക്ക് ഈ ഭാഗം ഒന്നും രേഖപ്പെടുത്തേണ്ടതില്ല.

  1. സിലബസ് അപ്‌ലോഡ് ചെയ്യുക: പരീക്ഷയുടെ പൂർണ്ണമായ സിലബസ് (Full Syllabus) PDF ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുക.

  1. കഴിഞ്ഞ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ അപ്‌ലോഡ് ചെയ്യുക: ഈ പരീക്ഷയുടെ മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ അപ്‌ലോഡ് ചെയ്യുക (PDF ഫോർമാറ്റാണ് കൂടുതൽ നല്ലത്, ഇമേജ് ആയും നൽകാം).

    • കുറഞ്ഞത് ഒരു ചോദ്യപേപ്പറെങ്കിലും നിർബന്ധമായും അപ്‌ലോഡ് ചെയ്യണം.

    • ഒരു തവണ പരമാവധി 10 ചോദ്യപേപ്പറുകൾ വരെ അപ്‌ലോഡ് ചെയ്യാം.

    • ഒന്നിൽ കൂടുതൽ ചോദ്യപേപ്പറുകൾ ഉണ്ടെങ്കിൽ, അവയെല്ലാം കൂടി ഒരുമിച്ച് (At a time) സെലക്ട് ചെയ്ത് വേണം അപ്‌ലോഡ് ചെയ്യാൻ. ഓരോന്നായി പ്രത്യേകം അപ്‌ലോഡ് ചെയ്യരുത്.

  1. "Generate Now" ബട്ടൺ ക്ലിക്ക് ചെയ്യുക:

    • ഈ പരീക്ഷയ്ക്കായി മുൻപ് AI ചോദ്യപേപ്പർ തയ്യാറാക്കി വെച്ചിട്ടുണ്ടെങ്കിൽ, അത് ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇത് കാണാൻ Downloads പേജ് സന്ദർശിച്ചാൽ മതി. അവിടെ നിന്ന് PDF ആയി ഡൗൺലോഡ് ചെയ്യാനും പ്രധാന ടോപ്പിക്കുകൾ കാണാനും സാധിക്കും. മാത്രമല്ല, ആ ചോദ്യപേപ്പർ ക്വിസ് (Quiz) രൂപത്തിൽ ലോഡ് ചെയ്തിട്ടുണ്ടാകും. അത് Model PSC Exam വഴി നിങ്ങൾക്ക് എഴുതി പരിശീലിക്കുകയും ചെയ്യാം.

    • ഇനി, നിങ്ങൾക്കായി ഒരു പുതിയ ചോദ്യപേപ്പറാണ് AI തയ്യാറാക്കുന്നതെങ്കിൽ 5 മുതൽ 10 മിനിറ്റ് വരെ കുറച്ചു സമയം കാത്തിരിക്കേണ്ടി വരും. ലക്ഷക്കണക്കിന് ഡാറ്റാ പോയിന്റുകൾ ആഴത്തിൽ വിശകലനം (Deep Analysis) ചെയ്യുന്നത് കൊണ്ടാണ് ഈ സമയമെടുക്കുന്നത്. അതിനുശേഷം Downloads-ൽ പോയി നോക്കിയാൽ നിങ്ങളുടെ ചോദ്യപേപ്പർ അവിടെ കാണാം. ഇല്ലെങ്കിൽ ഒരു 10 മിനിറ്റ് കൂടി കഴിഞ്ഞ് പരിശോധിക്കുക. ഒരേ സമയം ഒട്ടനവധി ആളുകൾ ചോദ്യപേപ്പർ ജനറേറ്റ് ചെയ്യാൻ ശ്രമിക്കുന്നത് കൊണ്ട് നിങ്ങൾ ചിലപ്പോൾ ക്യൂവിൽ (Queue) ആയിരിക്കാം.

    💡 ഓർക്കുക: ഇത് ChatGPT-യോ Gemini-യോ ഒക്കെ ഒറ്റയടിക്ക് നൽകുന്ന ലളിതമായ പൊതു ചോദ്യപേപ്പറല്ല. വരാൻ വലിയ സാധ്യതയുള്ള ചോദ്യങ്ങൾ ആഴത്തിൽ വിശകലനം ചെയ്ത് നിർമ്മിക്കുന്ന ചോദ്യപേപ്പറായതു കൊണ്ടാണ് ഇതിന് സമയമെടുക്കുന്നത്.

ക്രെഡിറ്റുകളും മറ്റ് വിവരങ്ങളും (Credits & Extra Info)

  • ലഭ്യമായ ക്രെഡിറ്റുകൾ (Available Credits): നിങ്ങളുടെ അക്കൗണ്ടിലുള്ള ക്രെഡിറ്റുകൾ ഇവിടെ കാണാൻ സാധിക്കും. ഇത് തീർന്നുപോയാൽ ആപ്പ് മെനുവിലെ (App Menu) 'Get More Credits' എന്ന ഓപ്ഷനിൽ പോയി പുതിയവ വാങ്ങാം.

  • ക്രെഡിറ്റ് പരിധി: ഒരു തവണ പരമാവധി 5 ക്രെഡിറ്റുകൾ വരെ മാത്രമേ വാങ്ങാൻ സാധിക്കൂ. അത് തീരുന്ന മുറയ്ക്ക് അടുത്ത 5 എണ്ണം വീതം വാങ്ങാം.

  • ചോദ്യങ്ങളുടെ എണ്ണം: ഒരു പരീക്ഷയ്ക്കായി പരമാവധി 20 ചോദ്യപേപ്പറുകൾ വരെ (അതായത് ആകെ 2000 ചോദ്യങ്ങൾ) നിങ്ങൾക്ക് നിർമ്മിക്കാം.

🎯 വിജയസാധ്യത: ഈ 2000 ചോദ്യങ്ങൾ കൃത്യമായി പഠിക്കുകയോ, അതിന്റെ Model PSC Exam ചെയ്ത് പരിശീലിക്കുകയോ ചെയ്താൽ, അടുത്ത പരീക്ഷയിൽ തീർച്ചയായും 50%-ൽ അധികം ചോദ്യങ്ങളോ അതിനോട് അനുബന്ധിച്ച ടോപ്പിക്കുകളോ ഉണ്ടാകും എന്ന് ഉറപ്പാണ്.

Contact Us

Reach out anytime for support or questions

Email

contact@pscjolsyan.in

+91-8618297294

© QModify Technologies LLP. All rights reserved.

WhatsApp us on:

Address:

Reg. Office: #98/3, Ramaswamy Complex, Kuttiyappa Garden, DC Halli Main Road, Bilekahalli, Bengaluru - 560076

Head Office/Operations Center: 106, Kurichipatta,Pulpally,Wayanad,Kerala-673579